salary-issue-ksrtc-meeting-today
തിരുവനന്തപുരം: കെഎസ്ആര്ടിസിക്ക് മുന്നില് അപകടകരമാം വിധം അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇനി പ്രതികളിലൊരാളെയും ഇവരുടെ ഒരു ബൈക്കും പിടികൂടാനുണ്ട്. രണ്ട് ബൈക്ക് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില് രണ്ട് പേര് പ്രായപൂര്ത്തിയാകാത്തവരെന്നാണ് പോലീസ് പറയുന്നത്. കുന്നംകുളം അയിനൂര് സ്വദേശികളാണ് പിടിയിലായത്. അയിനൂര് സ്വദേശികളായ സുഷിത്ത്, നിഖില് ദാസ്, അതുല്, അഷിത്ത്, മുഹമ്മദ് യാസിന് എന്നിവരാണ് പിടിയിലായത്.
ഇന്നലെ അര്ധരാത്രിയിലാണ് കെഎസ്ആര്ടിസിക്ക് മുന്നിൽ മൂന്ന് ബൈക്കുകളിലായി യുവാക്കള് അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നില് പെരുമ്പിലാവ് മുതല് കുന്നംകുളം വരെ യുവാക്കൾ അപകടകരമാം വിധം അഭ്യാസപ്രകടനം നടത്തി. ബസ്സില് കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്ക്ക് നേരെ അസഭ്യവര്ഷവും നടത്തി.
ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. കുന്നംകുളം പോലീസില് രാത്രി തന്നെ വിവരം അറിയിച്ചിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…