mansia
കൊച്ചി: മൻസിയ കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി ജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും വ്യക്തമാക്കി. ക്ഷേത്രാചാരങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഇത് അനുവദിക്കാനാകൂ എന്നും അവർ പറഞ്ഞു.
മൻസിയ എന്ന നർത്തകി കേരളത്തിന് വേദനിക്കുന്ന ഓർമ്മയാണ്. കലയെ ഉപാസിച്ചതിന് കലാപകാരികൾ ഊരുവിലക്കിയ മൻസിയയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മതമൗലികത മുട്ടുമടക്കിയ കാഴ്ച്ച കേരളത്തിലുള്ള എല്ലാവരും കണ്ടതാണ്. മൻസിയ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ, കൂടല്മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള പരിപാടികളില് അഹിന്ദുക്കളെ പൂര്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയില് രണ്ട് പേര് വെള്ളിയാഴ്ച ഹർജി നല്കിയിട്ടുണ്ട്. നര്ത്തകി വി പി മന്സിയയുടെ നൃത്ത പരിപാടി കൂടല്മാണിക്യം ക്ഷേത്രത്തില് വിലക്കിയത് മൂലം ഉയര്ന്ന വിവാദങ്ങള്ക്കിടെയാണ് ഹർജി.
കൂടല്മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങള് പ്രകാരം ക്ഷേത്രത്തില് അഹിന്ദുക്കള്ക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നില് പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നും പരാതിയില് പറയുന്നു. എന്നാല്, ഹൈന്ദവവിശ്വാസങ്ങള്ക്കും ക്ഷേത്രാചാരങ്ങള്ക്കും വിപരീതമായി മന്സിയ ശ്യാം കല്യാണിന്റെ ഭരതനാട്യം നടത്താന് ആദ്യം അനുമതി നല്കിയത് ഹിന്ദുമതവിശ്വാസികളോടുള്ള വെല്ലുവിളിയും ക്ഷേത്രത്തോടുള്ള അനാദരവുമാണ്. അതിനാല് മന്സിയ അടക്കമുള്ള അഹിന്ദുക്കളുടെ മറ്റ് പരിപാടികളൊന്നും ക്ഷേത്ര മതില്ക്കെട്ടിനകത്ത് നടത്തരുതെന്ന് ശാശ്വത നിരോധന ഇഞ്ചക്ഷന് നല്കണമെന്നും പരാതിയില് ആവശ്യപ്പെട്ടു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…