KSRTC bus tire burst incident in trivandrum; three employees suspended
തിരുവനന്തപുരം:സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ മൂന്ന്
ജീവനക്കാർക്ക് സസ്‌പെൻഷൻ.വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി, അരുൺലാൽ, വി ജി ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ടിയിൽ കുറ്റക്കാരെന്ന് കണ്ടെത്തി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.മൂന്നുപേരും വാഹനപരിപാലനത്തിൽ ഗുരുതര വീഴ്ച വരുത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നാണ് കണ്ടെത്തൽ. ടയറിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.വെടിവെച്ചാൻ കോവിലിൽ വെച്ചാണ് ബസിന്റെ ടയർ ഊരിപ്പോയത്. ഡ്രൈവർ ബ്രേക്കിട്ട് ഉടൻ വണ്ടി നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിഴിഞ്ഞത്ത് നിന്നും നാഗർകോവിലിലേക്ക് പോകുകയായിരുന്നു ബസ്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…