Saturday, May 18, 2024
spot_img

കെഎസ്‌ആര്‍ടിസി ബസ്സില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബസ്സില്‍ വച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് ആന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മെയ് 9 ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസ്സിൽവച്ചാണ് സന്തോഷ് കന്യാസ്ത്രീയോട്‌ അപമര്യാദയായി പെരുമാറിയത് .

യാത്രക്കാരിയായ കന്യാസ്ത്രീയെ സന്തോഷ് ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമെന്നാണ് പരാതി. തമ്പാനൂർ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.

Related Articles

Latest Articles