തിരുവനന്തപുരം; കെ.എസ് ആർ.ടി.സിയിലെ കോടി കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചുള്ള എംഡിയുടെ തുറന്നു പറച്ചിലിനെ തുടർന്ന് ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും സെക്രട്ടറിയേറ്റിന് മുന്നിൽ വരെ കെഎസ്ആർടിസി ബസിൽ യാത്ര നടത്തിയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സെക്രട്ടറിയേറ്റിനു മുന്നിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്ര കിരൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, ജില്ലാ ഭാരവാഹികളായ വിൻജിത്ത് ,കിരൺ ,അനൂപ് ,രാമേശ്വരം ഹരി ,അനന്തു എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യുവമോർച്ച നേതൃത്വം അറിയിച്ചു.

