Wednesday, September 23, 2026

ശമ്പളമില്ല: കെഎസ്ആർടിസി എംഡി വിദേശത്ത്; ശമ്പളമില്ലാതെ വലഞ്ഞ് ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. പണിമുടക്കും സമരവുമെല്ലാം നടത്തിയിട്ടും ശമ്പളത്തിന്റെ കാര്യത്തിൽ ഇതുവരെ തൃപ്തികരമായ തീരുമാനമായിട്ടില്ല. അതേസമയം ഉടൻ പണിമുടക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ഇതിനിടെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശപര്യടനത്തിനായി യാത്ര തിരിച്ചു.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ വിഹിതം കൊടുത്തെങ്കിലും ബാക്കി തുക കണ്ടെത്തുന്നത് സംബന്ധിച്ച് കോർപ്പറേഷൻ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. സർക്കാർ സഹായമായി കിട്ടിയ 30 കോടിയ്‌ക്ക് പുറമെ 45 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്.

അതേസമയം, ശമ്പളക്കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Latest Articles