KSRTC-salary-ditribution-today
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളവിതരണം ഇന്ന് മുതൽ നടക്കും. ഡ്രൈവർ കണ്ടക്ടർ വിഭാഗങ്ങൾക്ക് മാത്രമാണ് ആദ്യം ശമ്പളം നല്‍കുക. സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയതിനെ തുടർന്നാണ് ശമ്പള വിതരണം നടത്തുന്നത്.
മുൻ മാസത്തെ പോലെ ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി.
എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം മാത്രം വേണ്ടത് 79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും ധനവകുപ്പ് നൽകിയില്ല. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്. ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…