തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിനായി തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് 5 ബസുകൾ പുറപ്പെട്ടത്. പത്ത് ബസുകൾ കൂടി ഉടനെത്തും. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കുന്നതിനാണ് ഇലക്ട്രിക് ബസിലേക്കുള്ള ഈ പുതിയ മാറ്റം.
ലോ ഫ്ലോർ ബസുകളാണ് ഇപ്പോൾ സിറ്റി സർക്കുലറിനായി സർവീസ് നടത്തുന്നത്. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക. അവിടങ്ങളിൽ സർവീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടിൽ സർവീസിലേക്ക് നിയോഗിക്കും. ഹരിയാനയിൽ നിന്ന് പുറപ്പെട്ട ബസുകൾ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നാണ് അധികൃതർ അറിയിച്ചത്.
തുടക്കത്തിൽ യാത്രക്കാരില്ലാത്തതിന്റെ പേരിൽ ഏറെ പഴികേട്ട സർക്കുലറിന്റെ നില മെച്ചപെടുത്തുകയാണ്. പ്രതിദിനം 25,000 പേർ സിറ്റി സർക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആർ.ടി.സി. പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…