Sunday, May 19, 2024
spot_img

കെഎസ്ആർടിസിയിൽ 10 ലക്ഷം രൂപയുടെ തട്ടിപ്പ്; പോലീസ് ആവശ്യപ്പെട്ടിട്ടും ജീവനക്കാരനെതിരെ നടപടിയെടുക്കാതെ മാനേജ്‌മന്റ്

കെഎസ്ആർടിസി മാനേജ്മെൻ്റിനോട്, പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്നും തിരുമറി നടത്തിയ കെഎസ്ആർടിസി ജീവനക്കാരനെതിരെ നടപടിയെടുകാണാമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആവശ്യപ്പെട്ടു. ഈ വ്യക്തിക്കെതിരെ ഒരു നടപടിയുമെടുക്കാതെ കെഎസ്ആർടിസി യുടെ ചീഫ് ഓഫീസിൽ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സെക്ഷനിൽ ഇയാളെ പോസ്റ്റ് ചെയ്ത് സംരക്ഷിക്കുന്നു. നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെഎസ്ആർടിസി മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടത്തിന്റെ രേഖകകളുടെ പകർപ്പും , FIR ന്റെ പകർപ്പും ലഭിച്ചിട്ടുണ്ട്.

കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ അസിസ്റ്റൻ്റായ വിജിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നെയ്യാറ്റിൻകര കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ ഇ ഡി വിജിലൻസിന് കൈമാറിയതും കെഎസ്ആർടിസി യുടെ എക്സിക്യുട്ടീവ് ഡയറക്ടർ പൂഴ്ത്തിവച്ചിരിക്കുന്നു. ചീഫ് ഓഫീസിൽ നിന്നും ക്രമക്കേട് നടത്തിയതിന് കോഴിക്കോടേക്ക് മുൻ സിഎംഡി ട്രാൻസ്ഫർ ചെയ്തയാളാണ് ഈ വ്യക്തി

Related Articles

Latest Articles