തിരുവനന്തപുരം :തിരുവന്തപുരത്തു പെട്ടെന്നുണ്ടായ മിന്നൽ പണിമുടക്കിൽ കടകംപള്ളി സ്വദേശി സുരേന്ദ്രൻ മരിച്ചു .കിഴക്കേക്കോട്ടയിൽ ബസ് കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം .
ഉച്ചയ്ജ്ക്ക് പന്ത്രണ്ട് മണി മുതൽ ബസിനായി കാത്തിരുന്നു എങ്കിലും സമരം മൂലം ബസ് കിട്ടിയില്ല .
സുരേന്ദ്രൻ ഹൃദ്രോഗിയായിരുന്നു . ക്ഷീണം മൂലം കുഴഞ്ഞുവീണ ഇദ്ദേഹത്തെ പോലീസ് എത്തി ആംബുലസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
സംഭവത്തിൽ മനുഷാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു .നേരത്തെ റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെ എസ് ആർടിസി ജീവനക്കാർ തടഞ്ഞതാണ് മിന്നൽ പണിമുടക്കിലേക്കും സംഘർഷത്തിലേക്കും നയിച്ചത് .
ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന പേരിലും മനുഷ്യാവകാശ കമ്മീഷൻ കെഎസ് ആർടിസി ക്കെതിരെ കേസ് എടുത്തിട്ടുണ്ട് .

