Saturday, May 18, 2024
spot_img

കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ്; പുനഃക്രമീകരണത്തിന് തീരുമാനിച്ച് മാനേജ്മെന്റ്; അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി മുതൽ ഇൻസെന്റീവ് നൽകുക. ഒപ്പം അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചിട്ടുണ്ട്

കെഎസ്ആർസിസിലെ ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷൻസ് വിഭാഗം ജീവനക്കാർക്ക് ശന്പളത്തിന് പുറമെ ഓരോ സർവീസിന്റെയും പ്രതിദിന വരുമാനത്തിന് അനുപാതികമായി നൽകുന്ന ഇൻസെനന്റീവാണ് പുനക്രമീകരിക്കുന്നത്.

ഓർഡിനറി ബസ്സിൽ 10000-11000 വരെയും ഫാസ്റ്റ് പാസഞ്ചറിൽ 15,000-16,000 വരെയും സൂപ്പ‍ർ ഫാസ്റ്റിന് 20,000-21,000 വരുമാനമായൽ ഒരു ശതമാനം എന്ന നിലയിൽ തുടങ്ങി, കളക്ഷന് ആനുപാതികമായി 1.25, 1.5, 1.75, 2 ശതമാനം വരെ ഇൻസെന്റീവ് ലഭിക്കും. ഓർഡിനറിയിൽ വരുമാനം 14,000 രൂപ മറികടന്നാലും ഫാസ്റ്റ് പാസഞ്ചറിൽ 19000വും സൂപ്പ‍ർ ഫാസ്റ്റിന് 24,000 രൂപയും കവിയുന്പോഴാണ് 2% ഇൻസെന്റീവ് ലഭിക്കുക.

Related Articles

Latest Articles