KTU VC Sisa Thomas should be appointed in Thiruvananthapuram itself; Administrative Tribunal
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി എടുത്തിരിക്കുന്നത്.
സിസാ തോമസ് സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറാകുന്നതിന് മുൻപ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌ടർ ആയിരുന്നു. ആ പദവിയിലിരിക്കെയാണ് സാങ്കേതിക സർവകലാശാല വിസിയായി താത്കാലിമായി സിസ തോമസിനെ നിയമിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. എന്നാൽ അതിനു പകരം നിയമനം ആർക്കും നല്‍കിയിരുന്നില്ല.
സിസ തോമസിന്റെ നിയമനത്തിൽ തുടക്കം മുതൽ തന്നെ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ ഈ എതിർപ്പ് മറികടന്നാണ് വിസിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുക്കുന്നത്. ഡോ. എം.എസ് രാജശ്രീയെ ആണ് സീനിയർ ജോയിന്റ് ഡയറക്ടറായി സിസ തോമസിന് പകരം സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനമാറ്റം സിസയുടെ വിസി സ്ഥാനത്തെ ഒരിക്കലും ബാധിക്കില്ലെന്നും സിസ തോമസിന് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത മാസം 31നാണ് സിസ തോമസ് വിരമിക്കുന്നത്. അതിനിടെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് സിസയെ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…