Tuesday, September 22, 2026

കുംഭമാസ പൂജ ! ശബരിമല നട തുറന്നു ; ശരണമന്ത്രങ്ങളോടെ ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് ആയിരങ്ങൾ

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ശരണമന്ത്രങ്ങളോടെ ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത്. നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒ ന്നാം തീയ്യതിയായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.

വൻ ഭക്തജനത്തിരക്കിനാണ് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോർഡിന്‍റെ കണക്കുകൾ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങളാണ് ശബരിമലയില്‍ ദർശനം നടത്തിയത്. ശബരിമലയിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകർ അധികമാണ്. വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി.

Related Articles

Latest Articles