Wednesday, December 31, 2025

കേരളം ഇളക്കിമറിക്കാനൊരുങ്ങി മരക്കാർ; ആവേശമായി ബ്രഹ്മാണ്ഡ ട്രെയ്‌ലർ…

മോഹന്‍ലാൽ-പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. മലയാളത്തിൽ ഏറ്റവും കൂടിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ മാസം 26നാണ്. വൈകീട്ട് അഞ്ച് മണിക്കാണ് മരക്കാര്‍ ട്രെയിലര്‍ സോഷ്യൽ മീഡിയ വഴി പുറത്തിക്കിയത്.

മലയാളം ട്രെയിലര്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും പേജിലൂടെയും, ഹിന്ദി ട്രെയിലര്‍ അമിതാഭ് ബച്ചന്‍റേയും അക്ഷയ്കുമാറിന്‍റേയും പേജിലൂടെയും, തമിഴ് ട്രെയിലർ സൂര്യയുടേയും ധനുഷിന്‍റേയും പേജിലൂടേയുമാണ് റിലീസ് ചെയ്തത്.

നൂറ് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. മോഹൻലാലിന് പുറമെ നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, മുകേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്‍റേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും വൈറലായിരുന്നു. കൂടാതെ ഒരു ടീസർ ഫാൻസ് ഗ്രൂപ്പുകളിലൂടെ ലീക്കായിട്ടുമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലർ എത്തിയത്. ട്രെയിലർ റിലീസ് ചെയ്ത് മിനിട്ടുകൾക്കകം അവ ട്രെൻഡിങ് ആയിമാറി. ലക്ഷക്കണക്കിനാളുകളാണ് ഏതാനും മിനിറ്റുകൾകൊണ്ട് ട്രെയിലർ കണ്ടത്.

Related Articles

Latest Articles