Wednesday, January 7, 2026

കുഞ്ഞൻ അതിഥികളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്; ഇതോടെ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം 28 ആയി

ഭോപ്പാൽ: ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ കഴിഞ്ഞ ദിവസം പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം 28 ആയി.

ഗാമിനി എന്ന ചീറ്റയാണ് പ്രസവിച്ചത്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. കുനോ നാഷണൽ പാർക്ക് അധികൃതരെ ഉദ്ദരിച്ച് ഭൂപേന്ദർ യാദവ് തന്നെയാണ് ചീറ്റകൾ പിറന്ന വിവരം അറിയിച്ചത്.

കുനോയിൽ ഹൈ ഫൈവ് പെൺചീറ്റയായ ഗാമിനി അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു- എന്ന് ഭൂപേന്ദർ യാദവ് എക്‌സിൽ കുറിച്ചു. കുനോയിൽ ഇതോടെ പിറന്ന ചീറ്റകളുടെ എണ്ണം 13 ആയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് ഗാമിനിയെ എത്തിച്ചത്. അഞ്ച് വയസ്സാണ് ഗാമിനിയുടെ പ്രായം.

Related Articles

Latest Articles