Sunday, June 9, 2024
spot_img

കുറ്റം ചെയ്തിട്ടില്ല!! പോലീസ് കുടുക്കിയത്, ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് പ്രതി സന്തോഷ്: പ്രതിയെ പിടിച്ചതിൽ സന്തോഷമെന്ന് കുറവൻകോണത്തെ വീട്ടമ്മയും ആക്രമണത്തിനിരയായ യുവതിയും

തിരുവനന്തപുരം:കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പോലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പോലീസ് കെട്ടിവച്ചതാണ് കേസ് എന്നുമാണ് തെളിവെടുപ്പിനിടെ പ്രതി ഉന്നയിച്ച വാദം. തന്നെ പോലീസ് കുടുക്കിയതാണ്. മ്യൂസിയം കേസിൽ പങ്കില്ലെന്നും പറയുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷിനെ കുറവൻകോണത്തെ വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. എന്നാൽ തെളിവുകളെല്ലാം നിഷേധക്കുകയാണ് സന്തോഷ്.

അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പ്രതിയെ പിടിച്ചതിൽ സന്തോഷമെന്നായിരുന്നു കുറവൻകോണത്തെ വീട്ടമ്മയുടെയും മ്യൂസിയം ആക്രമണത്തിനിരയായ യുവതിയുടെയും പ്രതികരണം.

Related Articles

Latest Articles