Wednesday, December 24, 2025

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത സംഭവം; ലോറി പിടികൂടി

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. നിര്‍മാണ കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് എടുത്ത വാഹനമാണ് പോലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം നടന്നത്. തുരങ്കത്തിലേയ്ക്ക് കയറിയ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇത് ലൈറ്റുകളിലും ക്യാമറകളിലും തട്ടിയാണ് നാശനഷ്ടം സംഭവിച്ചത്. ഒന്നാം തുരങ്കത്തിലെ നൂറ്റിനാല് ലൈറ്റുകളും ക്യാമറകളും ടിപ്പര്‍ ലോറി തകര്‍ത്തു.

സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. തുരങ്കത്തിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പോലീസ് അന്വേഷണം നടത്തിയത്.
തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles