Saturday, October 10, 2026

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 3.17 ലക്ഷം പേര്‍ക്ക് രോഗബാധ; ഒമിക്രോണ്‍ ബാധിതര്‍ 9287

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസം മൂന്നുലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയംപ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു. മാത്രമല്ല കഴിഞ്ഞദിവസം ടിപിആര്‍ 15.13 ശതമാനമായിരുന്നു. ഇന്നലെ 491 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 19,24,051 രോഗബാധിതര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 2,23,990 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. അതേസമയം തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9000 കടന്നു. 9,287 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 3.63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles