Monday, May 20, 2024
spot_img

ചോദ്യമുന്നയിച്ച മാദ്ധ്യമ പ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ! ഉണ്ണിത്താന്റെ പരാമർശം അംഗീകരിക്കാനാകില്ലെന്നും ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കുമെന്നും സംഘടന

ചോദ്യമുന്നയിച്ച മാദ്ധ്യമ പ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച കാസർഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷവിമർശനവുമായി മാദ്ധ്യമപ്രവർത്തകരുടെ സംഘടനയായ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ( കെയുഡബ്ല്യുജെ.). കാസർഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിയിലായിരുന്നു വിവാദത്തിനടിസ്ഥാനമായ സംഭവം നടന്നത്.

രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാദ്ധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർഗോഡ് ഘടകം വ്യക്തമാക്കി.

“പരാമർശ സമയത്തുതന്നെ തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാൽ ഉണ്ണിത്താൻ അതിന് തയ്യാറായില്ല. തിരഞ്ഞെടുപ്പ് സമയമായതിനാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാൽ, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണം. ” – സംഘടന ആവശ്യപ്പെട്ടു.

Related Articles

Latest Articles