Saturday, May 18, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024; കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടനപത്രിക അവതരിപ്പിക്കുക. വൺ റാങ്ക് വൺ പെൻഷൻ, ജിഎസ്ടി പരിഷ്കാരം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയൽ, അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടും.

മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി ദേശീയതലത്തിൽ ആശയസമാഹരണം നടത്തിയാണ് സമ്പൂർണ പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. കശ്മീരിന് പൂർണ സംസ്ഥാന പദവി, ലഡാക്കിനു പ്രത്യേക പദവി, അഗ്നിവീർ പദ്ധതി റദ്ദാക്കൽ, സച്ചാർ കമ്മിറ്റിയുടെ ശേഷിക്കുന്ന ശുപാർശകൾ നടപ്പാക്കൽ, ഫെഡറിലസം ഉറപ്പാക്കൽ, കേന്ദ്ര–സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്ന നിർദേശങ്ങൾ തുടങ്ങിയവയും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വരും.

Related Articles

Latest Articles