Thursday, October 29, 2026

അരവണ പ്രസാദ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോര്‍ട്ട്;
കീടനാശിനിയുടെ അംശം അടങ്ങിയതാണെന്ന് കണ്ടെത്തൽ

ശബരിമല: അരവണ പ്രസാദ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോര്‍ട്ട്.കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.

ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം. ലാബ് പരിശോധനാ റിപ്പോര്‍ട്ടടക്കം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

Related Articles

Latest Articles