Saturday, May 18, 2024
spot_img

സംസ്ഥാനത്ത് ചൂടു കൂടുന്നു; ജോലി സമയത്തില്‍ മാറ്റം വരുത്തി തൊഴില്‍ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ നിര്‍ബന്ധിത വിശ്രമവേള ഉറപ്പുവരുത്താനാണ് നിര്‍ദേശം.

സംസ്ഥാനം കടുത്ത ചൂടിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയത്. ഇന്നു മുതല്‍ ഏപ്രില്‍ 30 വരെയാണ് സമയക്രമീകരണം ബാധകമാവുക. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.

Related Articles

Latest Articles