ലഡാക്ക്- ആർട്ടിക്കിൾ-370 റദ്ദാക്കുന്നതിനെ കുറിച്ചും ജമ്മു കശ്മീർ വിഭജനത്തെ കുറിച്ചും ലോക്സഭയിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിന് പിന്നാലെ നാട്ടുകാർക്കൊപ്പെം സന്തോഷം പങ്ക് വച്ച് ലഡാക്ക് എം.പി ജമിയാങ്ങ് സെറിംഗ് നംഗ്യാൽ. ത്രിവർണ്ണ പതാകയേന്തി നൃത്തം ചവിട്ടുന്ന എം.പിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ട്വിറ്ററിലാണ് വീഡിയോ ജമിയാങ്ങ് ഷെയർ ചെയ്തത്.
ലഡാക്കിൽ മടങ്ങിയെത്തിയ എം.പിയ്ക്ക് നൽകിയ സ്വീകരണത്തിന്റെ വീഡിയോ ആണ് പങ്കുവച്ചത്. പരിസ്ഥിതി സൗഹാദർദ്ദ അന്തരീക്ഷത്തിൽ പടക്കങ്ങൾ പോലുളള വസ്തുക്കൾ ഒഴിവാക്കിയാണ് ആഘോഷ പരിപാടികൾ നടന്നതെന്ന് ബി.ജെ.പി എം.പി പറഞ്ഞു. എങ്ങനെ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിക്കാമെന്നത് വീഡിയോ കാണിച്ചു തരുന്നുവെന്നും ജമിയാങ്ങ് കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിൽ ലഡാക്കിലെ ജനങ്ങൾ ബോധവന്മാരാണ്. അതിനാൽ ആഘോഷങ്ങളിൽ നിന്നും പടക്കം പോലുളള സാധനങ്ങൾ വേണ്ടെന്ന് വച്ചത്.
തന്റെ ഗ്രാമമായ മാതോയിൽ ഹൃദ്യമായ വരവേൽപ്പാണ് തനിക്ക് ലഭിച്ചതെന്നും ജമിയാങ്ങ് എം പി പറഞ്ഞു. തന്നെ ഇന്നുള്ള നേതാവിലേക്ക് വളർത്തിയത് തന്റെ ഗ്രാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്ന ജമ്മു കാശ്മീർ പുന: സംഘടന ബില്ലിനെ കുറിച്ച് ലോക് സഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ജമിയാങ് രൂക്ഷ ആക്രമണം നടത്തിയിരുന്നു . മന്മോഹന് സര്ക്കാര് ലഡാക്ക് മേഖലയെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…