ലൊസാഞ്ചല്‍സ് – ‘ ഞാൻ ദേശ സ്‌നേഹിയാണ്,യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’ സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ലൊസാഞ്ചൽസിൽ നടന്ന ബ്യൂട്ടികോൺ മത്സരത്തിൽ തന്നോട് വളരെ രൂക്ഷമായ രീതിയിൽ ചോദ്യം ചോദിച്ച പാക്കിസ്ഥാനി യുവതിയോട് ശാന്തമായി പ്രതികരിക്കുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
പ്രകോപിപ്പിക്കുന്ന രീതിയിൽ ചോദ്യം ചോദിച്ചിട്ടും പ്രിയങ്ക ചോപ്ര സൗമ്യമായാണ് മറുപടി നൽകിയത്. കഴിഞ്ഞ ഫിബ്രവരിയിൽ ഇന്ത്യ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക ചെയ്ത ട്വീറ്റിനെ വിമർശിച്ചാണ് പാകിസ്താനി യുവതി ചോദ്യം ചോദിച്ചത്. നിങ്ങൾ യു.എന്നിന്‍റെ ഗുഡ് വിൽ അംബാസിഡറാണ്. എന്നാൽ പാക്കിസ്ഥാനെതിരെയുളള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്. ഇത് ശരിയായ വഴിയല്ല .എന്നെ പോലെ ധാരാളം പാക്കിസ്ഥാനികൾ നിങ്ങളെ അഭിനേത്രി എന്ന നിലയിൽ ഇഷ്ടപ്പെടുന്നുണ്ട്.
പാക്കിസ്ഥാനിൽ ഒരുപാട് നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ ദേശസ്‌നേഹിയാണ്. എന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു. മറുപടി പറയുന്പോള്‍ നിങ്ങൾ ദേഷ്യപ്പെടേണ്ട കാര്യമില്ല. സ്‌നേഹിക്കാനാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത് പ്രിയങ്ക പാകിസ്താനി പെൺകുട്ടിയോട് പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ബ്യൂട്ടികോണ്‍ മത്സരത്തിന്‍റെ സദസ്സ് ഈ വാക്കുകൾ സ്വീകരിച്ചത്.
പ്രിയങ്കയുടെ ശാന്തമായ പ്രതികരണം പ്രശംസിക്കപ്പെടണം, ആ മറുപടിയിലൂടെ അവരെ കൂടുതൽ സ്‌നേഹിക്കുന്നുവെന്ന് ചിലർ പ്രതികരിച്ചു. ഇന്ത്യയുടെ അഭിമാനമായ പ്രിയങ്ക ചോപ്രയുടെ മനോഹരമായ മറുപടി എന്ന് മറ്റു ചിലർ ട്വിറ്ററിൽ കുറിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…