മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. വള്ളികുന്നം സ്റ്റേഷൻ സിപിഒ സൗമ്യ പുഷ്കരൻ(31) ആണ് കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ് സൗമ്യ. എറണാകുളം കാക്കനാട് സ്വദേശി അജാസ് ആണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ ആക്രമണത്തിനു പിന്നില്‍. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജാസ്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് തന്റെ കാറുകൊണ്ട് കൊണ്ട് സൗമ്യയെ ഇടിച്ചുവീഴ്ത്തി. അജാസിനെ കണ്ട സൗമ്യ വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടി. എന്നാൽ പിന്തുടർന്നെത്തിയ അജാസ് വടിവാൾ ഉപയോഗിച്ച് സൗമ്യയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി.
തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. ശരീരമാസകലം തീപിടിച്ച സൗമ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ എത്തിയാണ് അജാസിനെ പിടികൂടിയത്. മൃതദേഹം ഇപ്പോഴും സംഭവസ്ഥലത്തു തന്നെയാണ്. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം മാറ്റുവെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. വള്ളികുന്നം സ്റ്റേഷനു സമീപമാണ് സൗമ്യയുടെ വീട്. ഉച്ചക്ക് രണ്ടരയോടെയാണ് ജോലി കഴിഞ്ഞ സൗമ്യ വീട്ടിലെത്തിയത്. ഇതിനുശേഷം സ്കൂട്ടറിൽ പുറത്തിറങ്ങിയപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്.
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…