India

ഡോക്ടര്‍മാര്‍ പിന്നോട്ടില്ല : മമത വിയർക്കുന്നു ; സമരത്തെത്തുടർന്ന് രാജിവെച്ചത് 700 ലധികം ഡോക്ടര്‍മാര്‍

കൊൽക്കത്ത: ബംഗാളിലെ ഡോക്ടർമാരുടെ സമരം കൂടുതൽ വഷളാകുന്നു. സമരത്തില്‍ അന്ത്യശാസനവുമായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബംഗാളില്‍ ഇതുവരെ 700ലധികം ഡോക്ടര്‍മാര്‍ രാജിവെച്ചുകഴിഞ്ഞു . ഇന്നലെ മാത്രം 300ഓളം ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രാജിവെച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടർമാരുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും ഡോക്ടർമാർ സഹകരിച്ചില്ല. മമതാ ബാനർജി ഡോക്ടർമാർക്കെതിരേ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം.

ഇതിനിടെയാണ് അന്ത്യശാസനവുമായി എയിംസിലെ ഡോക്ടര്‍മാര്‍ രംഗത്തെതിയത്. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എയിംസ് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ ഇന്നലെ ജോലി ബഹിഷ്‌കരിച്ചിരുന്നു. ഇന്ന് ചേർന്ന എയിംസ് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍റെ ജനറല്‍ ബോഡി യോഗത്തിലാണ് സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ബംഗാള്‍ സര്‍ക്കാര്‍ ഡോക്ര്‍മാരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ ആരോപിച്ചു. ബംഗാള്‍ സര്‍ക്കാരിന്‍റെ നിലപാടിനെ അപലപിച്ച ഡോക്ടര്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയും കേന്ദ്ര ആരോഗ്യ മന്ത്രിയേയും പ്രശംസിക്കുകയും ചെയ്തു. സഫ്ദര്‍ഗഞ്ച് ആശുപത്രിയിലെ റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും സമാന നിലപാടിലേക്കാണ് നീങ്ങുന്നത്. 48 മണിക്കൂറിനുള്ളില്‍ പ്രള്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സഫ്ദര്‍ഗഞ്ച് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച ഐഎംഎ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനിടെ സമരത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

7 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

8 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

8 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

10 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

11 hours ago