Tuesday, December 23, 2025

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം;അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിൽ

ദില്ലി : ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനാലാണ് മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. .

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധിയാകാതെ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യത്തോടെയുമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന് മുന്‍പാകെ മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകര്‍ ആവശ്യമുന്നയിക്കും.

Related Articles

Latest Articles