Friday, January 9, 2026

ഇനി ബുധനാഴ്ച സൈക്കിൾ ദിനം; ലക്ഷദ്വീപിൽ ജീവനക്കാരും തൊഴിലാളികളും ബുധനാഴ്ചകളിൽ സൈക്കിളിൽ മാത്രം യാത്ര; പ്രത്യേക ഉത്തരവിറക്കി സർക്കാർ

കവരത്തി: ലക്ഷദ്വീപിൽ ഇനിമുതൽ ബുധനാഴ്ച സൈക്കിൾ ദിനമായി പ്രഖ്യാപിച്ച് സർക്കാർ. ഇന്നലെ മുതൽ ഈ ഉത്തരവ് പ്രാബല്യത്തിലായി. ലക്ഷദ്വീപിലെ പത്തുദ്വീപുകളിലുമുള്ള സർക്കാർ ജീവനക്കാരും തൊഴിലാളികളും ഈ ദിവസം സൈക്കിളിൽ മാത്രമെ ജോലിസ്ഥലത്ത് എത്താവൂ എന്ന ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് ഡയറക്ടർ ജനറൽ വിശാൽ ഷാ ആണ് ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കിയത്. പരിസ്ഥിതി സംരക്ഷണം, ഇന്ധനക്ഷമത, എന്നിവയ്‌ക്ക് ഒപ്പം വ്യക്തികളുടെ ശാരീരികക്ഷമത ഉയർത്തൽ ഉൾപ്പെടെ വിവിധ തലത്തിലുള്ള ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കൂടാതെ ആഗോളതാപനവും ദ്വീപിലെ അന്തരീക്ഷമലിനീകരണവും പദ്ധതിയുടെ ഗതിവേഗം കൂട്ടി.എന്നാൽ ഈ പദ്ധതിയിൽ നിന്ന് അംഗപരിമിതരെയും ശാരീരിക അവശതയുള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ മുൻകൂട്ടി അനുവാദം വാങ്ങണം. 2022 ജനുവരിയിൽ ചേർന്ന പരിസ്ഥിതി നിയന്ത്രണ സമിതിയോഗത്തിലെ തീരുമാനമാണ് കഴിഞ്ഞ ദിവസമാണ് പ്രാവർത്തികമാക്കിയത്.ഘട്ടം ഘട്ടമായി ഈ പദ്ധതി ജനകീയമാക്കാനാണ് ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം

Related Articles

Latest Articles