Saturday, June 1, 2024
spot_img

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് വധശ്രമ കേസിൽ 10 വര്‍ഷം തടവ് ശിക്ഷ ; ശിക്ഷ സ്റ്റേ ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം പിയുടെ അഭിഭാഷകന്‍

കവരത്തി : ലക്ഷദ്വീപ് എം പിക്ക് വധശ്രമ കേസിൽ 10 വർഷം തടവ്. മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. എം പിയുടെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ ലഭിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടായതിനെ തുടർന്ന് മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയാണ് എംപി.

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി എം സയ്യിദിന്റെ മരുമകനായ മുഹമ്മദ്‌ സാലിഹിനെയാണ് പരുക്കേൽപ്പിച്ചത്. . 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഇന്ന് തന്നെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Related Articles

Latest Articles