Monday, May 20, 2024
spot_img

ലെയിന്‍ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതല്‍ പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്; പിഴ തുക 1000 രൂപ ,ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

തിരുവനന്തപുരം: ഇന്ന് മുതല്‍ ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്.1000 രൂപയാണ് പിഴ തുക. ലെയ്ന്‍ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ചെറിയ ലംഘനങ്ങള്‍ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും.

ലംഘനങ്ങള്‍ തടയുന്നത് കര്‍ശനമായി നടപ്പാക്കാന്‍ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.

Related Articles

Latest Articles