Sunday, January 11, 2026

ലക്ഷ്മി നായരുടെ സൗന്ദര്യ രഹസ്യം!

കരിമംഗലവും ചുളിവുകളും മുഖസൗന്ദര്യത്തിന് എന്നും വെല്ലുവിളിയാണ്. പ്രായം കൂടുംതോറും ചര്‍മ്മത്തിന്റെ യുവത്വം കാത്ത് സൂക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്ക് ചില ടിപ്‌സുകള്‍ പങ്കുവെക്കുകയാണ് സെലിബ്രിറ്റിയായ ലക്ഷ്മി നായര്‍.

പട്ട ഇല
കറുവപ്പട്ടയുടെ ഇല ഒരു സൗന്ദര്യസംരക്ഷണ വസ്തുവാണെന്ന് പലര്‍ക്കും അറിയില്ല. ഔഷധ ഗുണങ്ങളേറെയുള്ള ഈ ഇല ചര്‍മ്മത്തിന്റെ പലവിധ പ്രശ്‌നങ്ങളും പരിഹരിക്കും.

ഉപയോഗക്രമം
പട്ടയുടെ ഇല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നന്നായി വറ്റി നേര്‍പകുതിയോ അതിലും കുറവോ ആകും വരെ തിളപ്പിക്കുക.ശേഷം ഇത് അരിച്ചെടുത്ത് ചൂടാറാന്‍ വെക്കാം.ഈ മിശ്രിതം മുഖത്ത് പുരട്ടുക. തുടര്‍ച്ചയായി ഇത് ചെയ്യുന്നത് വളരെ മികച്ച ഫലം നല്‍കും.

Related Articles

Latest Articles