India

കാലം മറന്ന കർമ്മധീരൻ; ദുരൂഹതകൾ ബാക്കിയാക്കി ലാൽ ബഹദൂർ ശാസ്ത്രീയുടെ മരണം; ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മുൻപ്രധാനമന്ത്രിയുടെ കുടുംബം

ഇന്ന് ജനുവരി 11. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചരമവാർഷിക ദിനം (Lal Bahadur Shastri Death Anniversary). 1904 ഒക്ടോബർ 2 ന് ഉത്തർപ്രദേശ്, മുഗൾസരായിയിൽ ശാരദ പ്രസാദ് ശ്രീവാസ്തവയുടെയും രാംദുലാരി ദേവിയുടെയും മകനായി ശാസ്‌ത്രി ജനിച്ചു,സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി. ഹരീഷ് ചന്ദ്ര ഹൈസ്കൂളിലും ,ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇന്റർ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാസ്ത്രിജി സ്വാതന്ദ്ര സമര പ്രവർത്തനങ്ങളുടെ ഭാഗം ആകുകയുമായിരുന്നു. ഗാന്ധിജി,സ്വാമി വിവേകാനന്ദൻ,ആനിബസന്റ് എന്നിവരുടെ സ്വാതന്ത്ര്യ സമരപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി.

മുസാഫർപൂരിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം ജാതിയിൽനിന്നുള്ള “ശ്രീവാസ്തവ” എന്ന കുടുംബപ്പേര് ഉപേക്ഷിച്ചു. ഗാന്ധിജിയുടെ പ്രവർത്തനങ്ങളും,ചിന്തകളും ശാസ്ത്രിയിൽ അതീവ സ്വാധീനം ചെലുത്തുക ഉണ്ടായി. 1920-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ അദ്ദേഹം,ലാലാ ലജ്പത് റായ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുകയും , സെർവന്റ്സ് ഓഫ് പീപ്പിൾ സൊസൈറ്റിയുടെ (ലോക് സേവക് മണ്ഡൽ) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1947 ലെ സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം, പ്രധാനമന്ത്രി നെഹ്രുവിന്റെ പ്രധാന കാബിനറ്റ് സഹപ്രവർത്തകരിൽ ഒരാളായും , റെയിൽവേ മന്ത്രി (1951-56), തുടർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചു.

ഗുജറാത്തിലെ ആനന്ദിലെ അമുൽ പാൽ സഹകരണ സംഘത്തെ പിന്തുണച്ചും ദേശീയ ക്ഷീര വികസന ബോർഡ് രൂപീകരിച്ചും പാലിന്റെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള ദേശീയ പ്രചാരണമായ “ധവള വിപ്ലവത്തെ”അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ ഭക്ഷ്യോത്പാദനം ഉയർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ.ശാസ്ത്രിജി 1965 -ൽ ഇന്ത്യയിൽ “ഹരിതവിപ്ലവത്തെ പ്രോത്സാഹിപ്പിച്ചു. ഇത് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കാരണമായി. 1965 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം രാജ്യത്തെ നയിച്ചു. “ജയ് ജവാൻ, ജയ് കിസാൻ” (“സൈനികന് അഭിവാദ്യം; കർഷകന് അഭിവാദ്യം”) എന്ന മുദ്രാവാക്യം യുദ്ധസമയത്ത് ഭാരതത്തിലുടനീളം വളരെ പ്രചാരത്തിലായി. 1966 ജനുവരി 10 ന് താഷ്കെന്റ് ഉടമ്പടി ഒപ്പു വച്ച് യുദ്ധം അവസാനിച്ചു.എങ്കിലും ഭാരതത്തിനു തീരാ നഷ്ടം നൽകി കൊണ്ട് തൊട്ടടുത്ത ദിവസം അദ്ദേഹം നാടുനീങ്ങി.

ദുരൂഹതകൾ ബാക്കിയാക്കി ലാൽ ബഹദൂർ ശാസ്ത്രീയുടെ മരണം

1966ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇന്ന് ഉസ്ബൈക്കിസ്ഥാന്റെ ഭാഗമായ താഷ്‌കെന്റില്‍ വച്ചാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള പാക്ക് പ്രസിഡണ്ട്മുഹമ്മദ് അയൂബുമായുള്ള താഷ്‌കെന്റ് കരാര്‍ ഒപ്പ് വച്ചതിന് പിറ്റേദിവസമായിരുന്നു ശാസ്ത്രിയുടെ മരണം. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ശാസ്ത്രിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ ആ ഇടയ്ക്ക് തന്നെ പുറത്ത് വന്നു. വിഷം ഉള്ളില്‍ചെന്നായിരുന്നു മരണം തുടങ്ങിയ അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകളുണ്ടായിട്ടും പിന്നീട് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മരണം സബന്ധിച്ച അന്വേഷണം നടത്തുന്നതിലും, ദുരൂഹത നീക്കുന്നതിലും നടപടിയെടുത്തില്ല എന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്. എന്നാൽ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ശാസ്ത്രിയ്ക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ ഈയിടെ പുറത്ത് വന്നതും ചര്‍ച്ചയായി.

താഷ്‌കെന്റില്‍ വച്ച് മരിച്ച ഇന്ത്യന്‍ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ഉള്ള ശാസ്ത്രിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴി തുറന്നിരുന്നു. ശാസ്ത്രിയുടേത് കൊലപാതകമാണോ എന്നതില്‍ സംശയമുണ്ടെന്ന് സിഎന്‍എന്‍ – ഐബിഎല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ശാസ്ത്രി തുറന്ന് പറയുകയായിരുന്നു. ശാസ്ത്രീയുടെ മരണം ദുരൂഹമാണ്. സംശയമുണ്ടായിട്ടും അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലും തയ്യാറായില്ല. വിദേശത്ത് വച്ചോ, നാട്ടിലെത്തിയിട്ടോ പോസ്റ്റ്മോര്‍ട്ടം നടത്താനോ, ബയോപ്സി നടത്താനോ തയ്യാറായില്ല. വീട്ടിലെത്തിയ ശാസ്ത്രിയുടെ ശരീരത്തിന് നീല നിറമുണ്ടായിരുന്നു, സംശയകരമായ ചില അടയാളങ്ങളും കണ്ടിരുന്നു.

പിതാവിന്റെത് കൊലപാതകമാണെന്ന സംശയം തന്റെ അമ്മയ്ക്ക് എന്നുമുണ്ടായിരുന്നുവെന്നും അനില്‍ ശാസ്ത്രി പറയുന്നു. ഒരു പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഭയമാണ് തുടര്‍ വിവാദങ്ങളില്‍ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചതെന്ന സൂചനയും അനില്‍ ശാസ്ത്രി നല്‍കി. എന്നാൽ ശാസ്ത്രിയുടെ മരണസമയത്ത് ഒരു പാചകക്കാരനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് വിട്ടയക്കപ്പെടുകയതായിരുന്നു. ഇദ്ദേഹത്തെ കാണുന്നതിനായി അമ്മ താഷ്‌കെന്റില്‍ എത്തി. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അനില്‍ ശാസ്ത്രി പറയുന്നു. അക്കാലത്ത് റഷ്യയിലെ ഇന്ത്യന്‍ എംബസി കാര്യങ്ങളെ വേണ്ട വിധമല്ല പരിഗണിച്ചത്. താഷ്‌ക്കന്റിലെ അദ്ദേഹത്തിന്റെ മുറിയില്‍ ഫോണോ ബെല്ലോ ഉണ്ടായിരുന്നില്ല. അമ്മ പിതാവിന്റെ മരണം സ്വാഭാവികമാണെന്ന് വിശ്വസിച്ചിരുന്നില്ല. പിതാവിന്റെ സ്വകാര്യ ഡോക്ടര്‍ ആര്‍.എന്‍ ചൗവും പി.എയും അപകടത്തില്‍പെട്ടതിലും ദുരൂഹതയുണ്ട്. യാദൃശ്ചികത ഒരിക്കലും രണ്ടു തവണ വരില്ല.

അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കേണ്ടവരായിരുന്നു ഇവര്‍. പിതാവിന്റെ സ്വകാര്യ ഡയറി ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹം പതിവായി കുറിപ്പ് എഴുതിയിരുന്നു. താഷ്‌കെന്റ് കരാറിനെ കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ടാകും. അദ്ദേഹം ഉപയോഗിച്ചിരുന്ന തെര്‍മല്‍ ഫല്‍സ്‌കും കണ്ടെത്താന്‍ കഴിഞ്ഞില്ല. മരണകാരണമായ വസ്തു ഇതില്‍ ഉണ്ടായേക്കാം. അതാവാം നശിപ്പിക്കപ്പെട്ടതെന്നും അനില്‍ ശാസ്ത്രി പറഞ്ഞു. അതേസമയം മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനില്‍ ശാസ്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് നല്‍കിയിരുന്നു ശാസ്ത്രിയുടെ മരണം കൊലപാതകമാണെന്നും, മരണത്തിന് പിന്നില്‍ ചില വിദേശശക്തികളുടെ ഇടപെടലുണ്ടെന്നും ഉള്ള പരാതിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഉയര്‍ത്തുന്നത്.

നേതാജിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പ്രതികൂട്ടിലായ കോണ്‍ഗ്രസിനെയും, നെഹ്റു കുടുംബത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ശാസ്ത്രിയുടെ കുടുംബത്തിന്റെ രംഗപ്രവേശം. നേതാജിയ്ക്ക് പുറമെ ഇന്ത്യയില്‍ അക്കാലത്ത് വളര്‍ന്നു വന്നിരുന്ന പ്രമുഖ നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടേയും, ദീന ദയാല്‍ ഉപാധ്യയുടേയും മരണം സംബന്ധിച്ചും ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

1 hour ago

മോദി ഹാട്രിക് അടിക്കും ! കാരണങ്ങൾ ഇതൊക്കെ…

എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം

2 hours ago

സാബിത്ത് നാസർ മുഖ്യകണ്ണി !സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴി!അവയവക്കച്ചടവത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…

2 hours ago

പത്മജയ്ക്ക് പുതിയ പദവി !ഞെട്ടി കോൺഗ്രസ് നേതാക്കൾ

ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി

2 hours ago

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

3 hours ago