Kerala

കാശി മോഡൽ വികസനം പന്തളത്തിനും വേണ്ടേ??? പ്രത്യേക ചർച്ചാവേദി ഒരുക്കാൻ തത്വമയി ടിവി ; തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ ഇന്ന് രാത്രി 8 ന്

ശബരിമല: രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് നമ്മുടെ സ്വന്തം കൊച്ചുകേരളത്തിലെ ശബരിമല (Sabariamala). അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും ഇവിടെ വരുന്നത്. പന്തളവും ശബരിമലയുമായി ഉള്ള ബന്ധത്തിന് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്തെ ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത് . അത് മാത്രമല്ല അയ്യപ്പ ചരിത്രത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ അരങ്ങേറിയ പലപ്രദേശങ്ങളും ഇന്നും ഇതിന് ചുറ്റോടുചുറ്റിലുമായി കാണപ്പെടുന്നു .

എന്നാൽ പന്തളത്തിന്റെ സമഗ്രമായ ഒരു വികസന കാഴ്ചപ്പാടിനെ കുറിച്ച് നാം ഇനിയെങ്കിലും ചിന്തിക്കേണ്ടതായുണ്ട്. അതിനായി ഒരു പ്രത്യേക ചർച്ചാവേദി ഒരുക്കുകയാണ് തത്വമയി ടിവി. കാശി മോഡൽ വികസനം പന്തളത്തിനും വേണ്ടേ??? എന്ന വിഷയത്തിൽ ഇന്ന് രാത്രി 8 മണിക്ക് വലിയ കോയിക്കൽ ക്ഷേത്രാങ്കണത്തിലാണ് ചർച്ച നടക്കുന്നത്. പന്തളം വലിയകോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക ചർച്ചാവേദി നടക്കുക. അതോടൊപ്പം സ്പിരിച്വൽ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള പന്തളത്തെ കാശി മോഡൽ വികസനത്തിലേക്ക് എത്തിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ഈ വിഷയത്തെ അധികരിച്ചും ചർച്ചകൾ നടക്കും. ഈ ചർച്ച രാത്രി 8 മണിക്ക് തന്നെ തത്വമയി നെറ്റ് വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും .www.tatwamayi.tv | www.tatwamayinews.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇത് കാണാവുന്നതാണ്. അതോടൊപ്പം മകരസംക്രമ നാളിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നും ശബരിമല സന്നിധാനത്തേയ്ക്ക് ആഘോഷമായി കൊണ്ടുപോകുന്ന തിരുവാഭരണ യാത്രയുടെ തൽസമയ കാഴ്ചയും തത്വമയി നെറ്റ് വർക്കിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

1 hour ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

4 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

4 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

6 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

7 hours ago