Saturday, May 4, 2024
spot_img

വൈറലായി ലാലേട്ടന്റെ ലുക്കും… ഉണ്ണി മുകുന്ദന്റെ കമന്റും….

മലയാള സിനിമയിൽ ഫിറ്റ്നസ് നിലനിർത്തുന്നതിൽ യുവതാരങ്ങളോട് മത്സരിക്കുന്ന താരമാണ് മോഹൻലാൽ. 1978 ൽ ത്രനോട്ടത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതത്തിൽ ആദ്യകാലങ്ങളിൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ തൊണ്ണൂറുകളുടെ മധ്യത്തിലും ഇപ്പോഴും അഭിനയത്തിനൊപ്പം തകർപ്പൻ നൃത്ത ചുവടുകളുമായി അദ്ദേഹം നമ്മളെ വിസ്മയിപ്പിക്കുന്നത് ഫിറ്റ്നസിന് അദ്ദേഹം നൽകുന്ന പ്രാധാന്യം കൊണ്ടുകൂടിയാണ്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകൾ ലാലേട്ടൻ തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവയിൽ ആരാധകർക്കൊപ്പം മലയാള സിനിമയിലെ യുവതാരങ്ങൾ കമന്റുകൾ രേഖപ്പെടുത്തുകയും അവ വൈറലായി മാറുകയും ചെയ്യുന്നത് പ്രേക്ഷകർക്ക് പുതുമയല്ല.

മോഹൻലാൽ പങ്ക് വച്ച ഫിറ്റ്നസ് ഫോട്ടോയിൽ പ്രശസ്ത യുവതാരം ഉണ്ണിമുകുന്ദൻ രേഖപ്പെടുത്തിയ കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലാലേട്ടാ, നിങ്ങൾ ശാരീരികക്ഷമതയുടെ കൊടുമുടിയിൽ എന്നാണ് ഉണ്ണിമുകുന്ദൻ കമന്റ് ചെയ്തിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ കമന്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മൂവായിരത്തിനടുത്ത് ആരാധകരാണ് ഒരു മണിക്കൂറിനുള്ളിൽ ഉണ്ണിയുടെ കമന്റിൽ പ്രതികരിച്ചിരിക്കുന്നത്

Related Articles

Latest Articles