തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സിപിഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ.അച്യുതമേനോനെ പരാമര്‍ശിക്കാതെയുള്ള പ്രസംഗത്തിനെതിരെയാണ് വിമര്‍ശനം.
ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂര്‍വ്വം തമസ്‌കരിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍ നടത്തിയ പ്രസംഗമാണ് വിമര്‍ശനത്തിന് കാരണം.
ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ ഇഎംഎസ്, ഇകെ നായനാര്‍ സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. എന്നാല്‍ അച്യുതമേനോനെ കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ തയ്യാറാകാതിരുന്നത് അന്ന് തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…