Friday, December 19, 2025

ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു ! അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ ഇന്ന് വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് ഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ, മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉയർന്നു നിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ബിയാസിന്റെ തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്. ബിയാസ് തത്ക്ഷണം മരിച്ചതായാണ് വിവരം

Related Articles

Latest Articles