Wednesday, October 21, 2026

ഭാര്യക്ക് ജിം ട്രെയിനറുമായി അവിഹിത ബന്ധം! ലവ് ജിഹാദെന്ന് ഭർത്താവ് ! വീഡിയോയും ആത്മഹത്യാ കുറിപ്പും പുറത്തുവിട്ട് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം

ജിം ട്രെയിനറുമായുള്ള ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പകർത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്ര​ദേശ് സ്വ​ദേശിയായ 40-കാരൻ ദിനേഷ് മിശ്രയാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയുടെ അവിഹിത ബന്ധത്തിന്റെ തെളിവുകൾക്കൊപ്പം നാല് പേജുള്ള ആത്മഹത്യ കുറിപ്പും യുവാവ് പങ്കുവച്ചു.

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. പ്രചരിക്കുന്ന വീഡിയോ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. യുവാവ് പങ്കുവച്ച ആത്മഹത്യ കുറിപ്പിൽ ഭാര്യയ്‌ക്കും പ്രാദേശിക ജിം ട്രെയിനറുമായ മൊഹമ്മദ് മഖ്സൂദ് ഖാനെതിരെയുുമാണ് ​ഗുരുതര ആരോപണങ്ങളുള്ളത്.ഖാൻ ജോലി ചെയ്യുന്ന ജിമ്മിൽ ഭാര്യ പോയി തുടങ്ങിയതോടെയാണ് എല്ലാം തുടങ്ങിയതെന്നും ദിനേഷ് പറയുന്നു. രാത്രിയിൽ ഇവരുടെ ഫോൺ കോളുകൾ രേഖകളും സാമ്പത്തിക ഇടപാടിനെക്കുറിച്ചും ദിനേഷ് തെളിവുകൾ പുറത്തുവിട്ടു. ലവ് ജിഹാദെന്നാണ് ദിനേഷ് മിശ്ര ആരോപിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles