മലപ്പുറം : മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കറിലേറെ റബർ തോട്ടം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചിൽ ഉണ്ടായത്.
ജനവാസ മേഖലയിൽ അല്ല ഉരുൾ പൊട്ടൽ ഉണ്ടായത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത മഴയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്. ഉരുൾപൊട്ടിയതിന് പിന്നാലെ പ്രദേശത്തെ താമസക്കാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

