Monday, December 29, 2025

കനത്ത മഴ! അമർനാഥ് തീർത്ഥാടനപാതയിൽ മണ്ണിടിച്ചിൽ, അപകടത്തിൽ നിന്നും ഭക്തർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആർക്കും പരിക്കില്ല

ശ്രീനഗർ : കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടന പാതയിൽ മണ്ണിടിച്ചിൽ. അമർനാഥ്‌ ബാൽത്തൽ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ നിന്നും ഭക്തർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കശ്മീർ താഴ്വരയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്.

Related Articles

Latest Articles