ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. തീവ്രമഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം ഒരു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. പാത പുനഃസ്ഥാപിക്കാൻ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയിൽ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ വലിയൊരു ഭാഗം തകർന്നു. റോഡ് പുനഃസ്ഥാപിക്കാൻ 2-3 ദിവസമെടുക്കും.”ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു.

