Thursday, December 18, 2025

കളമശ്ശേരിയിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് റിപ്പോർട്ട്

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ കിൻഫ്രയ്ക്ക് സമീപം വൻ തീപിടുത്തം(Fire Breaksout In Spice Factory At Kalamassery). ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ തീപിടുത്തമുണ്ടായത്. കിൻഫ്ര പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. അഗ്നിശമന സേന പ്രദേശത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.

അതേസമയം സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നവെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്നു. അതിനാൽ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Related Articles

Latest Articles