ശ്രീനഗര്‍ : ജമ്മു-കാശ്മീരില്‍ ലഷ്‌ക്കര്‍-ഇ തോയ്ബ ഭീകരന്‍ പിടിയില്‍. ഇയാളില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരവും പിടികൂടിയിട്ടുണ്ട്. ഡാനിഷ് അഹമ്മദ് ദാറാണ് പിടിയിലായത്. നാക്കയിെല ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിലെടുത്തത്. ഭീകരനില്‍ നിന്ന് ഒന്നര കിലോയോളം
സ്‌ഫോടക സാമഗ്രികളും രണ്ട് ഡിറ്റനേറ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.
ബുദ്ഗാമിലെ തീവ്രവാദികേന്ദ്രങ്ങള്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും ഇയാള്‍ എത്തിക്കാറുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. പാകിസ്ഥാനിലെ തീവ്രവാദി നേതാക്കളുമായി ഡാനിഷ് അഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാശ്മീരിലെ പല ഭീകര നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

