Covid In Children
ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം (Covid Spread In India) രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ് പല സംസ്ഥാനങ്ങളും. ഇപ്പോഴിതാ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.
6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം ഗുരുതരമല്ലാത്ത കോവിഡ് കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗം അപകടകരമാണെന്നാണ് പറയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് കൃത്യമായ നിരീക്ഷണത്തിൽ മാത്രമേ സ്റ്റിറോയ്ഡ് നൽകാവു എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.47 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്ക് പ്രകാരം 29,722 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 703 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…