Friday, March 29, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം: ഇനിമുതൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധം!!! മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രം

ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം (Covid Spread In India) രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ് പല സംസ്ഥാനങ്ങളും. ഇപ്പോഴിതാ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.

6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം ഗുരുതരമല്ലാത്ത കോവിഡ് കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗം അപകടകരമാണെന്നാണ് പറയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് കൃത്യമായ നിരീക്ഷണത്തിൽ മാത്രമേ സ്റ്റിറോയ്ഡ് നൽകാവു എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം രാജ്യത്ത് കോവി‍ഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.47 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്ക് പ്രകാരം 29,722 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 703 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

Related Articles

Latest Articles