Monday, April 29, 2024
spot_img

മുന്‍കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കും;മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്തെ കോവിഡ് കേസുകള്‍ കുതിക്കുന്നത് ഒമിക്രോണ്‍ വകഭേദം കാരണമെന്ന് ആരോഗ്യമന്ത്രാലയം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയാകുകയാണ്. മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും വെല്ലുവിളി നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.

രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 90% പേര്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 10 മുതല്‍ ആരംഭിക്കുന്ന മുന്‍കരുതല്‍ ഡോസ് എടുക്കുന്നതിന് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ എസ്എംഎസ് അയയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാക്സിനേഷന് മുമ്പും ശേഷവും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്ത് ഇതുവരെ 961 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ 320 രോഗികള്‍ സുഖം പ്രാപിച്ചു.

അതേസമയം ദില്ലിയില്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.

Related Articles

Latest Articles