Dilip kumar Lathaji
ലോസ് ആഞ്ചലസ് : ഓസ്കാറിൽ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് ‘ഇൻ മെമ്മോറിയം’. വേർപിരിഞ്ഞു പോയ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതും അവരെ അനുസ്‌മരിക്കുന്നതുമാണ് അക്കാഡമി അവാർഡിന്‍റെ ഇൻ മെമ്മോറിയം വിഭാഗത്തിലുള്ളത്.
2022 ജനുവരി 6ന് അന്തരിച്ച ബഹാമിയൻ, അമേരിക്കൻ നടൻ സിഡ്‌നി പോയിറ്ററെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു ഈ വർഷത്തെ ഇൻ മെമ്മോറിയം വിഭാഗം ആരംഭിച്ചത്. വില്യം ഹർട്ട്, ഇവാൻ റീറ്റ്മാൻ, ബെറ്റി വൈറ്റ്, നെഡ് ബീറ്റി, സാലി കെല്ലർമാൻ, ഡീൻ സ്റ്റോക്ക്‌വെൽ, ഇതിഹാസ ചലച്ചിത്ര നിർമ്മാതാക്കളായ പീറ്റർ ബോഗ്‌ഡനോവിച്ച്, റിച്ചാർഡ് ഡോണർ തുടങ്ങിയവരെയും ചടങ്ങില്‍ ഓര്‍മിച്ചു.
എന്നാൽ അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഇതിഹാസ താരങ്ങളായ ദിലീപ് കുമാറിനെയോ ലത മങ്കേഷ്‌കറിനെയോ അക്കാദമിയുടെ ഇൻ മെമ്മോറിയം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ ഇരുവരുടെയും ആരാധകർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.
ഈ മാസം ആദ്യം ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡിൽ ലത മങ്കേഷ്‌കറിനെയും ദിലീപ് കുമാറിനെയും ആദരിച്ചിരുന്നു. എന്നിട്ടും 94-ാമത് അക്കാദമി അവാർഡ്‌സിൽ ഈ പ്രതിഭകളെ പരിഗണിക്കാതിരുന്നതാണ് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കിയത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…