Wednesday, September 23, 2026

യുവനടൻ ധ്രുവന്‍ വിവാഹിതനായി: കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും സാക്ഷികളായി

പാലക്കാട്: ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ മലയാളീ പ്രേക്ഷകർക്ക് സുപരിചിതനായ യുവനടൻ ധ്രുവന്‍ ധ്രുവ് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച്‌ നടന്ന ചടങ്ങിൽ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന ധ്രുവന്‍ സിനിമയോടുള്ള പ്രിയം കാരണം ജോലി ഉപേക്ഷിച്ച് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. ‘ലിസമ്മയുടെ വീട്’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്‌റ്റായാണ് ഇയാൾ സിനിമയിലേക്കെത്തുന്നത്. ധ്രുവിന്റെതായി ഒട്ടനവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
അടുത്തിടെയിറങ്ങിയ വലിമൈ, ആറാട്ട് എന്നീ ചിത്രങ്ങളിലും ധ്രുവ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Related Articles

Latest Articles