Saturday, September 26, 2026

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ; രണ്ടാഴ്ചത്തേക്ക് കൂടി മാറ്റിവെക്കണമെന്ന് സിബിഐ, സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. ചില രേഖകൾ കോടതിയിൽ സമർപ്പിക്കാൻ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം. സിബിഐയുടെ ആവശ്യം പരിഗണിച്ച് കേസ് മാറ്റിവെക്കാനാണ് സാധ്യത.

രണ്ട് കോടതികൾ വെറുതെ വിട്ട കേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ വാദം ഉണ്ടാകണമെന്ന് സിബിഐക്ക് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സിബിഐയുടെ വാദങ്ങൾ കുറിപ്പായി നൽകാനും കോടതി നിർദേശിച്ചിരുന്നു.

Related Articles

Latest Articles