Saturday, December 27, 2025

ലോ കോളേജ് സംഘർഷം : സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പാൾ

തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ ഒത്തുതീർപ്പിന് തയ്യാറാവാതെ
തുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ തേടിയത്.

വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ അഭ്യർത്ഥന. അതേസമയം അടച്ചിട്ടിരിക്കുന്ന കോളേജിൽ നാളെ മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങും. മറ്റുള്ളവർക്ക് ഓൺ‍ലൈൻ ക്ലാസ് തന്നെ തത്കാലത്തേക്ക് തുടരും.

Related Articles

Latest Articles