Wednesday, December 24, 2025

നിയമനടപടികളും പരിശോധനകളും കർശനമാക്കും;നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടും;നാളെ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം :നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ
മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്.നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടും.
നാളെ തുടങ്ങി ഈ മാസം16 വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ മോട്ടോര്‍ വകുപ്പിനെതിരെ ധാരാളം വിമര്‍ശനം ഉയര്‍ന്നിരുന്നു.കൂടാതെ തൊട്ടുപിന്നാലെ കോടതിയിടപെടലും.അത്കൊണ്ട് തന്നെ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്.
ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.

Related Articles

Latest Articles